Type Here to Get Search Results !

Bottom Ad

നേതാക്കള്‍ക്കെതിരെ അക്രമം സി.പി.എം ഗൂഢാലോചന: മുസ്‌ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പി ജാഫറിനെയും ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാനെയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം ഹീനവും പ്രതിഷേധര്‍വുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.കാഞ്ഞങ്ങാട് മണ്ഡലം മുസ്്‌ലിം ലീഗ് ഓഫീസ് നിര്‍മിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്ഥലത്തേക്കുള്ള വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു കുടുംബവുമായി തര്‍ക്കമുണ്ടായതിനാല്‍ പ്രശ്‌നം കോടതിലെത്തുകയായിരുന്നു. തര്‍ക്കം സംബന്ധിച്ച് കോടതി നിയമിച്ച കമ്മീഷന്‍ സ്ഥല പരിശോധനക്ക് വന്നപ്പോള്‍ അന്നേരം അവിടെയെത്തിയ ലീഗ് നേതാക്കളെ എതിര്‍കക്ഷികള്‍ അസഭ്യം പറയുകയും അക്രമിക്കാന്‍ മുതിരുകയുമായിരുന്നു.

ആത്മസംയമനം പാലിച്ച നേതാക്കള്‍ തൊട്ടടുത്ത ഹോട്ടലിനകത്ത് കയറി ഇരുന്നപ്പോള്‍ അവിടെ എത്തിയ സ്ത്രീകളും പുരുഷമാരുമടങ്ങുന്ന സംഘം മുസ് ലിം ലീഗ് നേതാക്കളെ വളഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ വണ്‍ ഫോര്‍ അബ്ദുല്‍ റഹ് മാന്റെ കൈ എല്ലിനും, എം.പി. ജാഫറിന് ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലീഗ് നേതാക്കള്‍ക്കെതിരെയുള്ള ആക്രമത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. പത്രം ആക്രമികളെ സഹായിക്കുന്ന തരത്തിലും പരസ്പര വിരുദ്ധമായും വാര്‍ത്തകള്‍ നല്‍കുകയാണ് .

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ മുസ് ലിം ലീഗ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ്സ് ചുമത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ആക്രമികളെ സംരക്ഷിക്കുകയും ചെയ്യുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ലീഗ് നേതാക്കളെ അന്യായമായി ആക്രമിച്ച് കോടതിയിലുള്ള കേസ്സിനെ അട്ടിമറിക്കാനും കോടതി നിയമിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താനുമാണ് ആക്രമികളെ സംരക്ഷിച്ച് കൊണ്ട് സി.പി.എം ശ്രമിക്കുന്നത്. ഇത് തരംതാണ രാഷ്ട്രീയമാണ്.

സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ലീഗ് നേതാക്കളെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നേതാക്കളെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad