Type Here to Get Search Results !

Bottom Ad

കന്യപ്പാടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക കന്യപ്പാടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ്- നിഷ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകള്‍ സിദ്‌റത്തുല്‍ മുന്‍തഹ, നാലര വയസുകാരനായ മകന്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് മരിച്ചത്. 

മൂന്നു ദിവസത്തോളമായി പനി ബാധിച്ച് ഇരുവരെയും മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ സിദ്‌റത്തുല്‍ മുന്‍തഹയ്ക്ക് ന്യൂമോണിയ സ്ഥിരീകരിക്കുകയും ഇന്നലെയോടെ മരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് മുഹമ്മദ് സിനാനും മരണത്തിന് കീഴടങ്ങിയത്. 

സിനാന് ന്യൂമോണിയ സ്ഥിരീകരിച്ചിട്ടില്ല. നിഷയുടെ മാതാവ് ഹജ്ജിന് പോകുന്നതിനാല്‍ കുറച്ചുദിവസങ്ങളായി മുഗുവിലെ ഭാര്യാവീട്ടിലായിരുന്നു നിഷയും മക്കളും. അവിടെ നിന്നാണ് പനി പിടിച്ചതെന്ന് പറയുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad