Type Here to Get Search Results !

Bottom Ad

സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്: എം.എസ്.എഫ് കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപരമായി ജനാധിപത്യ രീതിയില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

പ്രതിഷേധ പരിപാടിക്ക് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, സഹദ് അംഗടിമുഗര്‍, സിദ്ധീഖ് മഞ്ചേശ്വരം, അഷ്‌റഫ് ബോവിക്കാനം, സയ്യിദ് താഹാ തങ്ങള്‍, സലാം ബെളിഞ്ചം, ഹമീദ് സി.ഐ, ഖാദര്‍ ആലൂര്‍ റഫീഖ് വിദ്യാനഗര്‍, സവാദ് അംഗടിമുഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, സുല്‍ത്താന്‍ പെര്‍ള, ഖാദി ബേവി, ശിഹാബ് പുണ്ടൂര്‍, നാഫിഹ് എതിര്‍ത്തോട്, സിറാജ് എതിര്‍ത്തോട്, ഇര്‍ഫാന്‍ കുന്നില്‍, സിറാജ് കളത്തൂര്‍, അര്‍ഷാദ്, ഖാദര്‍ എതിര്‍ത്തോട്, സബാദ്, ഇബ്രാഹിം, ഇസ്മയില്‍ പാച്ചാണി, ഇല്യാസ് മാവിനക്കട്ട പ്രകടനം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad