Type Here to Get Search Results !

Bottom Ad

വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി തോറ്റു കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു


ബംഗളൂരു (www.evisionnews.co): കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാര സ്വാാമി ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയാറാണെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരം ഒരാളില്‍ നിഷിപ്തമല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു.

അതേസമയം പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.











Post a Comment

0 Comments

Top Post Ad

Below Post Ad