ദുബൈ (www.evisionnews.co): അശരണരുടെയും നിരാലംബരുടെയും അത്താണിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പ്രവാസ ലോകത്തെ ജീവിതത്തില്‍ ലഭിക്കുന്ന മഹാഭാഗ്യമാണെന്നും ജീവകാരുണ്യ സാന്ത്വന രംഗത്ത് കെ.എം.സി.സിയുടെ സേവനം നിസ്തുലമാണെന്ന് ദുബൈ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ഹുസൈനാര്‍ ഹാജി അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ നോവും വേദനകളുമാണ് തനിക്ക് ചുറ്റുമുള്ള അശരണരുടെയും നിരാലംഭരുടെയും അത്താണിയായി വര്‍ത്തിക്കാന്‍ അവരെ പ്രാപ്തമാക്കുന്നത് അദ്ദേഹം പറഞ്ഞു.
അല്‍ ബറാഹ ആസ്ഥാനത്ത് ചേര്‍ന്ന ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ജില്ലാ മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗ: സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍, മുന്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ഓര്‍ഗ: സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാല്‍, കെ.പി അബ്ബാസ് കളനാട്, യൂസുഫ് മുക്കൂട്, ഇബി അഹമ്മദ്, ഫൈസല്‍ മുഹ്‌സിന്‍, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍,ഹനീഫ് ബാവ, ഡോ. ഇസ്മായില്‍, പി.ഡി നൂറുദ്ധീന്‍, ശബീര്‍ കിഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ശബീര്‍ കൈതക്കാട്, ഖാലിദ് പാലക്കി, സിദ്ധിഖ് ചൗക്കി, ശിഹാബ് പാണത്തൂര്‍ ഷംസുദ്ദിന്‍,റഷീദ് അവയില്‍, ഇബ്രാഹിം ബെരികെ, ഷാഫി ചെര്‍ക്കള, സഫ് വാന്‍ അണങ്കൂര്‍, അബ്ദുല്ല,ബെളിഞ്ച, സുലൈമാന്‍ എ ജി, സുബൈര്‍ അബ്ദുല്ല ശംസുദ്ദീന്‍ കാഞ്ഞങ്ങാട്, മുനീര്‍ ബെരിക, യൂസുഫ് ഷേണി, സുബൈര്‍ കെഎംകെ, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ് സംസാരിച്ചു. ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന് പോകുന്ന ദുബൈ കെഎംസിസി തൃക്കരിപ്പൂര്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ കൈതക്കാടിന് യോഗം യാത്രയയപ്പ് നല്‍കി.

Post a Comment
0 Comments