കാസര്‍കോട്(www. evisionnews.co): കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ക്കൊപ്പം രോഗങ്ങളും പടരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടമുണ്ടായതിനിടയിലാണ് കൂനിന്മേല്‍ കുരു എന്നപോലെ പനി, അതിസാരം, ഛര്‍ദ്ദി മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലേക്ക് രാപ്പകലന്യേ രോഗികള്‍ അനുസ്യൂതം ഒഴുകുകയാണ്. മണിക്കൂറുകളോളം കാത്തിരുന്നാലും കൈകുഞ്ഞുങ്ങള്‍ക്കടക്കം യഥാസമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നും എം.എല്‍.എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അതിരൂക്ഷമായ കാലവര്‍ഷം ജില്ലയില്‍ വിതച്ചനാശനഷ്ടങ്ങളെ കുറിച്ച് പഠിക്കാനും മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതിനായി ഒരു വിദഗ്ദ ഉദ്യോഗസ്ഥ സംഘത്തെ ജില്ലയിലേക്കയാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. വലിയ നാശനഷ്ടങ്ങളാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍ നിരവധിയാണ്. തീരദേശങ്ങളില്‍ കഴിയുന്നവര്‍ അക്ഷരാര്‍ത്ഥണത്തില്‍ നിരാലംബരാണ്. മത്സ്യതൊഴിലാളികളും അനുബന്ധത്തൊഴിലാളികളും പട്ടിണിയിലാണ്. കുന്നിടിച്ചിലും റോഡുകളുടെ പാര്‍ശ്വഭിത്തികളുടെ തകര്‍ച്ചതായും കാരണം നിരവധി കുടുംബങ്ങള്‍ ഭയവിഹ്വലരായി വീടുമാറിത്താമസിക്കുകയാണ്. വലിയതോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ജില്ലാ ആസ്പത്രി, ജനറല്‍ ആസ്പത്രി, വിവിധ പി.എച്ച്,സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ ഒഴിഞ്ഞുക്കിടക്കുന്ന തസ്തിതകള്‍ നികത്തുന്നതിനുപുറമെ ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിദഗ്ദ ഡോക്ടര്‍ അടങ്ങുന്ന സംഘത്തെ താല്‍ക്കാലികമായി കാസര്‍കോട്ടെത്തിക്കുന്നതും ഗുണകരമായിരിക്കുമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments