കാസര്‍കോട് (www.evisionnews.co): സ്വന്തം വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളര്‍ത്തിയയാളെ എക്സൈസ് സംഘം കയ്യോടെ പൊക്കി. വെസ്റ്റ് എളേരി കൊളത്തുകാട് കോട്ടയില്‍ ബെന്നി (52)യെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യത്.
വീടിനോട് ചേര്‍ന്ന് വീട്ടുവളപ്പില്‍ ഓലകൊണ്ട് മറച്ച് പച്ചക്കറി കൃഷി നടത്തിവന്നിരുന്ന ബെന്നി ഇതിനൊപ്പം പ്രത്യേക മറയുണ്ടാക്കി കഞ്ചാവും വളര്‍ത്തുകയായിരുന്നു. വളമിട്ട് വെള്ളമൊഴിച്ച് കഴിഞ്ഞ ആറു മാസമായി പരിപാലിച്ചുവന്ന ആറടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ബെന്നി 25വര്‍ഷമായി കൊളത്തുകാട് സ്ഥിരതാമസമാക്കുകയായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ജി രഘുനാഥന്‍, പി. അശോകന്‍, എം. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം പ്രസാദ്, എ വി പ്രശാന്ത് കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.പി സരിത എന്നിവരും കഞ്ചാവ് പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments