കാസര്‍കോട് (www.evisionnews.co): പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരിഞ്ഞോളി മൂസ, മാപ്പിളപ്പാട്ട് ഗവേഷകനും സാഹിത്യകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍, മാധ്യമ പ്രവര്‍ത്തകനും സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ മുതലപ്പാറ അബ്ബാസ് എന്നിവരുടെ അനുസ്മരണ സദസ് ജുലൈ 31ന് മൂന്നു മണിക്ക് തെരുവത്ത് ടി. ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിക്കാന്‍ കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കബീര്‍ ചെര്‍ക്കള, എം.എ നജീബ്, എ.പി ഷംസുദ്ധീന്‍, അബ്ദുല്ല പടന്ന, യൂസഫ് കട്ടത്തടുക്ക ചര്‍ച്ചയില്‍ സംബന്ധിച്ചു

Post a Comment
0 Comments