Type Here to Get Search Results !

Bottom Ad

നവീകരിച്ച മിലന്‍ ഫാമിലി റെസ്റ്റോറന്റ് 20ന് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.co): രുചിപ്പെരുമയുടെ കേളികൊട്ടുയര്‍ത്തിയ മിലന്‍ ഫാമിലി റെസ്റ്റോറന്റ് പുതിയ ഭാവത്തില്‍ ചട്ടഞ്ചാലില്‍ ജൂണ്‍ 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ചട്ടഞ്ചാലിന്റെ സന്ധ്യകള്‍ക്ക് രുചികള്‍ കൊണ്ട് പേരുംപെരുമയും ഉയര്‍ത്തിയ മിലന്‍ ഹോട്ടലിന്റെ നവീകരിച്ച ഔട്ട്‌ലെറ്റ് ഉച്ചക്ക് 12.30മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മിലന്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. 1984മുതല്‍ ചട്ടഞ്ചാലില്‍ പ്രവര്‍ത്തനം ആരംഭിച്ച മിലന്‍ ഹോട്ടലിന്റെ രുചിപ്പെരുമ അനിര്‍വചനീയമാണ്. ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad