നെല്ലിക്കട്ട (www.evisionnews.co): പുതുലോക ക്രമത്തില്‍ വായനയുടെ രീതിരാസ്ത്രം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ലെന്നും മറിച്ച് എന്നെന്നും ജീവിക്കുന്നുവെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പ്രസ്താവിച്ചു. മലയാളിയെ വായനയുടെ അത്ഭുത ലോകത്തേക്കെത്തിച്ച പി.എന്‍ പണിക്കരുടെ ചരമദിനത്തിലെ വായനാദിനം നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നങ്ങളുടെയും ചിന്തകളുടെയും അനന്ത വിഹായസിലേക്ക് വായന നമ്മെ കൊണ്ടുപോകുമെന്നും മനുഷ്യനെ നേര്‍വഴിക്ക് നയിക്കാനും വേണ്ടിടത് തിരുത്താനും വായന ഏറെപ്രയോജനമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കവി രവീന്ദ്രന്‍ പാടി പറഞ്ഞു. സ്‌കൂളിലെ സാഹിത്യ ക്ലബ് കണ്‍വീനര്‍ പിങ്ഗലാക്ഷി ടീച്ചര്‍ സ്വാഗത പ്രസംഗം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.എ മക്കാര്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സംസാരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി മെഡല്‍ നല്‍കി അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി ജയരാജ് നന്ദി പറഞ്ഞു.

Post a Comment
0 Comments