കാസര്‍കോട് (www.evisionnews.co): കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും അക്ഷര കേരള ശില്പിയുമായ പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം കാന്‍ഫെഡ് നല്‍കുന്ന ജില്ലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡിന് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകയുമായ ഷാഹിന സലീം തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തന രംഗത്തും ഗ്രാമവികസന രംഗത്തും നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ജൂണ്‍ 30നു രണ്ടു മണിക്ക് ചെര്‍ക്കള മാര്‍ത്തോമ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന കാന്‍ഫെഡ് 42മത് ജന്മദിന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Post a Comment
0 Comments