Type Here to Get Search Results !

Bottom Ad

കന്നട സാഹിത്യകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു


(www.evisionnews.co) കന്നഡ സാഹിത്യകാരനും ചലച്ചിത്ര, നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. ബംഗലൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. ജ്ഞാനപീഠം, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറെ ശ്രദ്ധേയനായ നാടകകൃത്താണ് കര്‍ണാട്. യയാതി, ഹയവദന, തുഗ്ലക്ക് തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികള്‍ സ്വന്തമാക്കി. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്.

1938 മെയ് 19ന് മഹാരാഷ്ട്രയിലായിരുന്നു ജനനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad