Type Here to Get Search Results !

Bottom Ad

24മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടുലക്ഷത്തിലേറെ പേര്‍: കാസര്‍കോട്ടെ മതസൗഹാര്‍ദ വീഡിയോ വൈറലാവുന്നു


കാസര്‍കോട് (www.evisionnews.co): മതസൗഹാര്‍ദത്തിന്റെ സന്ദേശം പകരുന്ന കാസര്‍കോട്ടെ യുവാക്കള്‍ പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. മനുഷ്യത്വം മരിക്കാത്തവര്‍ക്ക് വേണ്ടി എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത പേജില്‍ ലൈക്കുകളും കമന്റുകളുമായും നിറയുകയാണ്. 

നോമ്പ് തുറക്കാന്‍ പോകുന്നതിനിടെ ബൈക്ക് കേടാവുകയും അതുകണ്ട കുറിയിട്ട മൂന്നുപേര്‍ കാരക്കയും വെള്ളവും എത്തിച്ചുകൊടുക്കുന്നതുമാണ് വിഡിയോ. തുടര്‍ന്ന് അവരുടെ ബൈക്കില്‍ പള്ളിയിലെത്തിക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. അന്‍ചു കാസര്‍കോടാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ്.കെ സിദ്ദീഖ് കാമറ എഡിറ്റിംഗ് നടത്തി. ഷാഹില്‍, കിച്ചു, അശ്വിന്‍, ആഷിഖ് എന്നിവരും അണിയറയിലുണ്ട്. മതസൗഹാര്‍ദത്തിന്റെ വിശുദ്ധമായ സന്ദേശം പകരുന്ന വീഡിയോ ഇതിനകം തന്നെ വാട്സ് ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമടക്കം വൈറലായി കഴിഞ്ഞിരിക്കുകയാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad