ഉദുമ (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ നന്മയുള്ളവരായിത്തീരണമെന്ന് കാപ്പില്‍ കെ.ബി.എം ഷരീഫ് അഭിപ്രായപ്പെട്ടു. എസ്എസ്എല്‍സി, എപ്ലസ് കഴിഞ്ഞവര്‍ക്കായി മാങ്ങാട് കൂളിക്കുന്ന് ശാഖാ എം.എസ്.എഫ് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍സി കുളിക്കുന്ന് അധ്യക്ഷത വഹിച്ചു. ടി.കെ ഹസീബ് ഹനീഫ് കുളിക്കുന്ന് ക്ലാസെടുത്തു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.വി അബ്ദുല്ലക്കുഞ്ഞി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആബിദ് മാങ്ങാട്, യു.എം ഷരീഫ്, എം.എസ്.എഫ് പഞ്ചായത്ത് ട്രഷറര്‍ സലാം മാങ്ങാട്, വൈസ് പ്രസിഡന്റ് നസീഫ് കുളിക്കുന്ന്, മുഹമ്മദ് കുഞ്ഞി, ഇ.കെ ഫൈസല്‍ മൊട്ടയില്‍, ഒ.കെ അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു. മുസവിര്‍ കുളിക്കുന്ന് സ്വാഗതവും റിയാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Post a Comment
0 Comments