അഗര്‍ത്തല (www.evisionnews.co): രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്. 'ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. 1950 മുതല്‍ 1977വരെ. മോദിജി ഈ റെക്കോര്‍ഡ് തിരുത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ 2047. (07.06) ബി.ജെ.പി അധികാരത്തിലുണ്ടാവും.' രാം മാധവ് പറഞ്ഞു.
'മോദിജിയുടെ ബി.ജെ.പിയാണ് വര്‍ത്തമാനകാല ഇന്ത്യ, ഭാവിയിലും മോദിജിയുടെ ബി.ജെ.പിയായിരിക്കും. 2022 അകുമ്പോഴേക്കും തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കൂര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ല. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ 'വിശ്വഗുരു' ആയി നില്‍ക്കും' രാംമാധവ് പറഞ്ഞു.

Post a Comment
0 Comments