Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി


കാസര്‍കോട് (www.evisionnews.co): വിധിയുടെ തടവില്‍ ദുരിതംപേറി ജീവിതം മുന്നോട്ടു നീക്കുന്നവരുടെ കണ്ണീരൊപ്പി യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധയമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ ബഡ്‌സ് സ്‌ക്കുളിലെ കുരുന്നുകള്‍ക്ക് പഠനോപകരണ വിതരണത്തിനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള ചെറുപ്പകര്‍ ഇത്തവണയും ജില്ലയില്‍ എത്തി 

കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായിട്ട് നടത്തുന്ന സാന്തനം പദ്ധതിയുടെ ഭാഗമായിട്ടാണ് കാറഡുക്ക സേനഹ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടന്നത്. കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും വിവിധ തൊഴില്‍ മേഖലകളില്‍ പരിശിലനവും യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഒരു വര്‍ഷ കാലത്തേക്ക് ഏറ്റെടുക്കും. പ്ലസ് വണ്‍ പഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസ ചെലവും നിലവില്‍ കൗണ്‍സില്‍ ഏറ്റെടുത്തു നടത്തുകയാണ്

സംസ്ഥാന ചെയര്‍മാന്‍ ഡോ. സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കാറുഡുക്ക പഞ്ചായാത്ത് പ്രസിഡന്റ് അനുസൂയ റായ്യ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോദ് നമ്പ്യാര്‍, സ്ഥിരം സമതി അധ്യക്ഷന്‍മാരായ വിജയകുമാര്‍, രേണുക ദേവി, ജനനി, പഞ്ചായത്ത് സെക്രട്ടറി നന്തഗോപാല്‍, കൗണ്‍സില്‍ ഭാരവാഹികളായ സുനില്‍ സുരേന്ദ്രന്‍, എം.എ സജ്ജാദ്, സാദിഖ്, മന്‍സൂര്‍, ഹരിക്കുട്ടന്‍, കിരണ്‍, ഷാനിഫ് നെല്ലിക്കട്ട, സഫ്‌വാന്‍ ചെടേക്കാല്‍, സ്‌കൂള്‍ പ്രതിനിധി ഭാരതി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad