കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അശ്ലീല ചേഷ്ടകള്‍ കാണിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി അഞ്ചുവര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേളൂര്‍ നായ്ക്കയത്തെ കുറുവാട്ടില്‍ സി. സുധീഷിനെ(29) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എസ് ശശികുമാര്‍ രണ്ടുവകുപ്പുകളിലായി ശിക്ഷിച്ചത്. 354 (എ രണ്ട്) വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപയുമാണ് പിഴ. 509 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.
പിഴയടക്കുകയാണെങ്കില്‍ ഈതുക പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2015 നവംബര്‍ 30ന് രാവിലെ 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവം കാണാന്‍ പോകുകയായിരുന്നു 17കാരിയായ പെണ്‍കുട്ടി.
പുതിയകോട്ട റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ അതുവഴി ഓട്ടോയുമായി വന്ന സുധീഷ് തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ്.ഐ പി.വി ശിവദാസനാണ് ഈകേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരടക്കം 16സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment
0 Comments