Type Here to Get Search Results !

Bottom Ad

'വായു' ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും: കേരളത്തിലും കനത്ത ജാഗ്രത


കേരളം (www.evisionnews.co): 'വായു' ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തോട് അടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. ഗുജറാത്ത് തീരത്തു നിന്നും മൂന്ന ലക്ഷം പേരെ ഒഴിപ്പിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. നിലവില്‍ പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ജാഗ്രതയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കേരളത്തിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. 12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. എങ്കിലും അപൂര്‍വം ഇടങ്ങളില്‍ 12 സെന്റീമീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad