Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച പ്രേതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. ബായാര്‍ പദവിലെ അബൂബക്കര്‍ സിദ്ദീഖ് (26) കര്‍ണാടക മിത്ത്നട്ക്കയിലെ ഇബ്രാംഹിം ഖലീല്‍ (23), മിത്ത്നട്ക്കയിലെ അബ്ദുല്‍ നവാഫ് (21) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ജൂണ്‍ ഏഴിന് രാത്രി ബായാര്‍ പെറോടിയില്‍ വെച്ചാണ് പച്ചു പെരിപദവ് എന്ന പ്രസാദിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. കേസില്‍ പ്രതിയായ ബായാര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസാദ്. നടന്നുപോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ ആബിദ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad