Type Here to Get Search Results !

Bottom Ad

'കൈക്കൂലി'യില്‍ കുടുങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍: ദൃശ്യങ്ങള്‍ പുറത്ത്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സാധാരണ ജനങ്ങളുടെ ആശ്രയമായ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലിയില്‍ കുടുങ്ങിയത്. രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങുന്ന ദൃശ്യം 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. ഹെര്‍ണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടിയാണ് അനസ്തേഷ്യ വിദഗ്ദന്‍ വെങ്കിടഗിരിയും സര്‍ജന്‍ സുനില്‍ ചന്ദ്രനും കൈക്കൂലി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. 

അയ്യായിരം രൂപയാണ് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി ചോദിച്ചത്. വെങ്കിടഗിരി തനിക്ക് തന്ന അതേതുക സുനില്‍ ചന്ദ്രനും കൊടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പല രോഗികളും ഡോക്ടര്‍മാര്‍ക്ക് ചികിത്സയ്ക്കായി പണം നല്‍കുന്നുണ്ടെന്നാണ് ആരോപണം. നേരത്തെ നിരവധി തവണ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad