കാസര്‍കോട് (www.evisionnews.co): കാലവര്‍ഷം ശക്തമായതോടെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മംഗല്‍പ്പാടി മുസോടിയിലും കുമ്പള കോയിപ്പാടിയിലും കീഴൂര്‍ കടപ്പുറം, അജാനൂര്‍, തൈക്കടപ്പുറം ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. മുസോടി കടപ്പുറത്തെ ഖിള്‌രിയ പള്ളിയുടെ ചുമര്‍ കടലാക്രമണത്തില്‍ തകര്‍ന്നു. അപകട ഭീഷണിയിലായ നിരവധി കുടുംബങ്ങളെ കഴിഞ്ഞ ദിവസം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കീഴൂരിലും കടലാക്രമണം രൂക്ഷമായി തീരദേശവാസികള്‍ ആശങ്കയിലായിട്ടുണ്ട്. കളനാട് വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിറ്റ് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടലാക്രമണത്തില്‍ സ്ഥലത്തെ കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്.

Post a Comment
0 Comments