Type Here to Get Search Results !

Bottom Ad

വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് ഭാരവാഹികള്‍


കാസര്‍കോട് (www.evisionnews.co): ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ചട്ടഞ്ചാല്‍ ടൗണില്‍ ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് സഹായം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

യൂണിറ്റ് പ്രസിഡണ്ട് സിദ്ധീഖിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മേഖലാ പ്രസിഡന്റ് അശോകന്‍ പൊയിനാച്ചി, മേഖലാ സെക്രട്ടറി ഹരിഹര സുധന്‍ പ്രസംഗിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.എം സുലൈമാന്‍ സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: നിസാര്‍ മാര്‍ജിന്‍ഫ്രീ (പ്രസി), സുലൈമാന്‍, നാസര്‍ പുത്തിരി (വൈസ് പ്രസി), വി. രാമചന്ദ്രന്‍ (ജന. സെക്ര), സോണി സെബാസ്റ്റ്യന്‍, ഹാരിഫ് മോസ്റ്റ് (ജോ.  സെക്ര), ഖാദര്‍ കണ്ണമ്പള്ളി (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad