ദേശീയം (www.evisionnews.co): ഈവര്‍ഷം പൂര്‍ണമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷാ തന്നെ തുടരും. ഇന്ന് നടന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ ഇത്തരം ഒരു തീരുമാനം എടുത്തതായാണ് റിപോര്‍ട്ടുകള്‍. 2019 അവസാനിക്കുന്നത് വരെ അമിത് ഷാ പദവിയില്‍ തുടര്‍ന്നേക്കും. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് അമിത് ഷാ തന്നെ നേതൃത്വം നല്‍കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ഇന്ന് നടന്ന യോഗത്തിലെ ധാരണ.
ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ അവസാനിച്ചശേഷം ഈവര്‍ഷം അവസാനം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്.ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായ്ക്ക് പകരം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമായിരുന്നു. 2014ല്‍ രാജ്നാഥ് സിങ്ങ് ആഭ്യന്തരമമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

Post a Comment
0 Comments