ചൗക്കി (www.evisionnews.co); ഷാര്‍ജ കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമസാന്‍ പെരുന്നാള്‍ ധനസഹായം ചൗക്കി മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് കെ.ബി കുഞ്ഞാമു ഹാജിക്ക് ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുബൈര്‍ പള്ളിക്കാല്‍ കൈമാറി. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എ അബ്ദുള്ള കുഞ്ഞി, വൈസ് പ്രസിഡന്റ് മഹമൂദ് കുളങ്ങര, സത്താര്‍ ബ്ലാര്‍ക്കോഡ്, ഷാര്‍ജ കെ.എം.സി.സി കാസര്‍കോട്് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ഷരീഫ്, ജലീല്‍ കടവത്ത്, ജോ. സെക്ര. ഖലീല്‍ മദ്രസ വളപ്പില്‍, റഫീക്ക് മൊഗര്‍, ബഷീര്‍ പൗര്‍, കരീം ചൗക്കി, ഷുക്കൂര്‍ മുക്രി, കാദര്‍ അക്കരക്കുന്ന്, നസീര്‍ കല്ലങ്കൈ, കെ.കെ സക്കീര്‍, സലാം കുഞ്ഞാലി, ജംഷി മൂപ്പ സംബന്ധിച്ചു.

Post a Comment
0 Comments