മംഗളൂരു (www.evisionnews.co): പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളുരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ ദേര്‍ലക്കട്ടയിലെ ദിക്ഷ (20) യാണ് അക്രമിക്കപ്പെട്ടത്. 12 കുത്തുകളേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തിനഗറിലെ സുശാന്താ (28)ണ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കോളജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്‌കൂട്ടറിലെത്തിയ സുശാന്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സുശാന്തിന്റെ പ്രണയാഭ്യാര്‍ത്ഥന ദിക്ഷ നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments