Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹെര്‍ണിയ അസുഖവുമായി എത്തിയ രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. 

രോഗികളില്‍ നിന്നും ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ജൂണ്‍ 18ന് പുറത്തുവന്നിരുന്നു. രോഗിയില്‍ നിന്നും 5000രൂപ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ട്വന്റി ഫോര്‍ ചാനലിന് ലഭിച്ചത്. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരും നിര്‍ബന്ധിത അവധിയിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad