Type Here to Get Search Results !

Bottom Ad

ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ കേസ്, പരാതി നിഷേധിച്ച് ബിനോയ്


കേരളം (www.evisionnews.co): സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്.ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലിക്കാരയും ബിഹാര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.

ബിനോയിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

അതേ സമയം തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസെന്നും ബിനോയ് പ്രതികരിച്ചു. പരാതിക്കാരിയെ അറിയാം, അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നല്‍കാമെന്നും ബിനോയ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad