Type Here to Get Search Results !

Bottom Ad

മോദി സ്തുതി: എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി


കേരളം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ച മുന്‍ എംപിയും എംഎല്‍എയുമായ എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ അബ്ദുല്ലക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ് അബ്ദുല്ലക്കുട്ടി നല്‍കിയത്. പാര്‍ട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

മോദിയുടെ വികസന നയത്തെ പുകഴ്ത്തിയുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കെപിസിസി പ്രസിഡന്റിന് എ.പി.അബ്ദുല്ലക്കുട്ടി വിശദീകരണം നല്‍കിയത്. ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോ അല്ല കണ്ണൂരിലും തലശ്ശേരിയിലും മത്സരിക്കാന്‍ അവസരം കിട്ടിയത്.

ഗുജറാത്ത് വികസന മാതൃക സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെ കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല. വന്‍ ഭൂരിപക്ഷത്തോടെയാണ് ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള നിലപാടാണ് തന്റേതെന്നും മറുപടിയായി അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad