Type Here to Get Search Results !

Bottom Ad

ആളാവാന്‍ ശബരിമലയെ ഉപയോഗിക്കരുത്: കടകംപള്ളിക്കെതിരെ ജി. സുധാകരന്‍


കേരളം (www.evisionnews.co): ആളാകാന്‍ വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍ പാര്‍ലമെന്റ് ഒരു നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ആണോ ഇതൊക്കെ ചെയ്യേണ്ടത്. ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കിയാല്‍ എന്താകും അവസ്ഥയെന്നും ജി സുധാകരകന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ശബരിമല ബില്‍ അവതരിപ്പിച്ചിരുന്നു. സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടായിരുന്നു ബില്ല്. ഇതിന് പിന്നാലെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad