Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകളെ അവഹേളിച്ച ജില്ലാ കലക്ടര്‍ മാപ്പുപറയണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിലൂടെ ദുരിതബാധിതരായ രോഗികളെയും അവരുടെ കുടുംബത്തെയും അവഹേളിച്ച ജില്ലാ കലക്ടര്‍ മാപ്പുപറയണമെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയക്കളിയാണെന്നും വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും തന്നെ കാണാനെത്തിയ വിദ്യാര്‍ത്ഥിയോട് പറഞ്ഞത് അപലപനീയമാണ്.

എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് നിരവധി പഠനങ്ങളുടെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രത്യേക സെല്‍ രൂപീകരിച്ച് ചികിത്സയും പെന്‍ഷനും ധനസഹായവും മരണാനന്തര ആനുകൂല്യവും അനുവദിച്ചത്. സംസ്ഥാനത്ത് വലതു- ഇടത് സര്‍ക്കാറുകള്‍ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിലപാട് സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമാണ്. പുനരധിവാസവും പട്ടികക്ക് പുറത്തു നില്‍ക്കുന്നവരെ

പുതുതായി ചേര്‍ക്കണമെന്നതും ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ നിലനില്‍ക്കെ കലക്ടറുടെ നിലപാട് സംശയാസ്പദമാണ്. ഇത്തരം നിലപാട് പുലര്‍ത്തുന്ന ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സെല്‍ പ്രവര്‍ത്തനം തുടര്‍ന്നുപോകുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad