ദേശീയം (www.evisionnews.co): മഹാരാഷ്ട്രയിലെ നാസിക്കില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു. മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മൂത്തൂറ്റ് ജീവനക്കാരനായ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന സജു സാമുവല്‍ നാസിക് ശാഖയില്‍ ഓഡിറ്റിങ്ങിന് പോയപ്പോഴാണ് സംഭവം. ബാങ്കില്‍ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈല്‍ ഫോണും മറ്റും പിടിച്ചു വാങ്ങിയശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഇതിനിടെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാക്കള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുവെന്നാണ് വിവരം.

Post a Comment
0 Comments