Type Here to Get Search Results !

Bottom Ad

എം.ഐ.സി അബുദാബി ചാപ്റ്റര്‍: അഷ്റഫ് മൊവ്വല്‍ പ്രസിഡന്റ് അനീസ് മാങ്ങാട് ജന. സെക്ര


അബുദാബി (www.evisionnews.co): ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക കോംപ്ലക്‌സ് അബുദാബി ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സ്മോക്കി കഫേയില്‍ ചേര്‍ന്നു. അബു ദാബി ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡണ്ടും എംഐസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷം നല്ലനിലയില്‍ പ്രവര്‍ത്തനം നടത്തിയ അബു ദാബി ചാപ്റ്ററിനെ യു.എം ഉസ്താദ് മുക്തകണ്ഠം പ്രശംസിച്ചു. ഉസ്മാന്‍ ബെള്ളിപ്പാടി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഇസ്മായില്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, മുജീബ് കമ്പാര്‍, സെഡ്എ മൊഗ്രാല്‍, അബ്ദുല്‍ കരീം ഹുദവി, യു.കെ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബദിയടുക്ക, റഊഫ് ബായിക്കര, നജീബ് മൊഗ്രാല്‍ പ്രസംഗിച്ചു. 

സുലൈമാന്‍ കാനക്കോട്, മുജീബ് മൊഗ്രാല്‍, ഇസ്മായില്‍ ഉദിനൂര്‍, അനീഫ് പടിഞ്ഞാര്‍മൂല, സത്താര്‍ കുന്നുംകൈ, അഷ്‌റഫ് പൂച്ചക്കാട്, ഷമീം ബേക്കല്‍, റഹീം തോട്ടം, റൗഫ് ഉദുമ, അഷ്റഫ് കീഴുര്‍, അബ്ദുല്‍ അസീസ് കീഴുര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും ആബിദ് നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഷ്റഫ് മൊവ്വല്‍ (പ്രസി), അനീസ് മാങ്ങാട് (ജന സെക്ര), നൗഷാദ് മിഹ്റാജ് (ട്രഷ), ഉസ്മാന്‍ ബെള്ളിപ്പാടി (ഓര്‍ഗനൈസിംഗ് സെക്ര), മുജീബ് മൊഗ്രാല്‍, അഷ്റഫ് പൂച്ചക്കാട്. റഹിം തോട്ടത്തില്‍, അഷ്റഫ് കീഴൂര്‍ (വൈസ് പ്രസി), ഹനീഫ് പടിഞ്ഞാര്‍മൂല, അബ്ദുല്‍ കരീം ഹുദവി, ആബിദ് നാലാം വാതുക്കല്‍, റൗഫ് ഉദുമ (സെക്ര).

Post a Comment

0 Comments

Top Post Ad

Below Post Ad