ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇക്കാര്യത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു. ഭരണഘടനയുടെ ചട്ടക്കൂടിന് അകത്തു നിന്ന് രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ കഴിയുമെന്നും അഖിലേഷ് പറഞ്ഞു. ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
എന്നാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെതിരെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിങ്ങ് യാദവ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. അതിനു വിരുദ്ധമായ നിലപാടാണ് അഖിലേഷ് യാദവിന്. ഇതാദ്യമായാണ് രാമക്ഷേത്രത്തില്‍ ബിജെപിയെ പിന്തുണച്ച് ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാവ് രംഗത്തെത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങ് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Post a Comment
0 Comments