ദുബൈ (www.evisionnews.co): മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സിയുടെ വിദ്യാര്‍ത്ഥി ശാക്തീകരണ പദ്ധതിയായ 'സെപ്' എസ്.എസ്.എല്‍.സി/ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫലങ്ങള്‍ അറിയാന്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ ബന്തിയോട് (ഗൂഗിള്‍ കഫെ), ഉപ്പള (കുമ്പോല്‍ ട്രാവെല്‍സ്), പച്ചമ്പള (അക്ഷയ സെന്റര്‍), നയാബസാര്‍ (അക്ഷയ സെന്റര്‍), ഷൈന്‍ സര്‍വീസ് സെന്റര്‍ (മള്ളങ്കൈ) മുതലായ കേന്ദ്രങ്ങളില്‍ സേവനം ഉപയോഗപ്പെടുത്താനാകും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്രിന്റ് ലഭ്യമാക്കിട്ടുണ്ട്. ഉന്നതമാര്‍ക്ക് കരസ്ഥമാക്കി ഉപരിപഠനത്തിന് അര്‍ഹരാവുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് സെപ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും ഭാരാവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments