Type Here to Get Search Results !

Bottom Ad

കള്ളവോട്ട്: കാസര്‍കോട്ടെ നാലു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ് നടക്കും


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട നാലു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ് നടത്തും. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്ത്, കല്ല്യശ്ശേരി നിയമ സഭാ മണ്ഡലത്തിലെ പിലാത്തറ 19-ാം ബൂത്ത്, പുതിയങ്ങാടിയിലെ 69, 70 നമ്പര്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടത്തുന്നത്. കല്യശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് 19ലാണ് കള്ളവോട്ട് നടന്നുവെന്ന് ആദ്യം പുറത്തുവന്നത്. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത പുറത്തുവന്നത്. 


Post a Comment

0 Comments

Top Post Ad

Below Post Ad