Type Here to Get Search Results !

Bottom Ad

രോഗ പ്രതിരോധ ബോധവല്‍കരണത്തില്‍ പ്രവാസികള്‍ ശ്രദ്ധചെലുത്തണം: എ. അബ്ദുല്‍ റഹ്മാന്‍


ദുബൈ (www.evisionnews.co): കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച 'ഹിമായ' രോഗ ചികിത്സാ സഹായ പദ്ധതി തീര്‍ത്തും പ്രശംസനീയവും  ഏറെ ഗുണകരവുമാണെന്നും ഈസഹായ വിതരണത്തോടൊപ്പം പകര്‍ച്ച വ്യാധികളടക്കമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങളെ കൃത്യമായി ബോധവാന്മാരാക്കുന്ന ശാസ്ത്രീയ പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കെ.എം.സി.സി പോലെയുള്ള ജീവകാരുണ്യ സംഘടനകള്‍ മുന്നോട്ടു വരണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. 

ദേര ക്രീക്ക് പേള്‍ ഹോട്ടലില്‍ ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മൃതി സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ഹസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി റമസാന്‍ ഉദ്‌ബോധന പ്രസംഗം നടത്തി. ജില്ലാ കെ.എം.സി.സി നടപ്പിലാക്കുന്ന നിര്‍ധരരായ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായ പദ്ധതി 'ഹിമായ'യുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ബി.എ മഹ്മൂദ് ബങ്കരക്ക് നല്‍കി നിര്‍വഹിച്ചു.

സംസ്ഥാന കെ.എം.സി.സി ഓര്‍ഗ സെക്രട്ടറി ഹംസ തൊട്ടി, പി.കെ അന്‍വര്‍ നഹ, ഹനീഫ ചെര്‍ക്കളം, അഡ്വ. ഇബ്രാഹിം ഖലീല്‍, മിസ്ബഹ് കീഴരിയൂര്‍, എം.എ നജീബ്, റൗഫ് ബാവിക്കര, മുജീബ് കമ്പാര്‍, മുഹമ്മദലി, ബി.എ മഹമൂദ് ബങ്കര, അസ്‌ലം പടിഞ്ഞാര്‍, പി.എച്ച് അസ്ഹരി ആദൂര്‍, മഹമൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, ഇ.ബി അഹമ്മദ്, യൂസഫ് മുക്കൂട്, അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, കെ.പി അബ്ബാസ്, അഷ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹസിന്‍ തളങ്കര, സലാം തട്ടാനിച്ചേരി, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍, ഷാജഹാന്‍, ബഷീര്‍ പാറപ്പള്ളി, റഷീദ് ആവിയില്‍, ഒ.ടി മുനീര്‍, ഷബീര്‍ കൈതക്കാട്, സത്താര്‍ വടക്കുമ്പാട്, ഷരീഫ് ചന്തേര, സലാം മാവിലാടം, ട്രഷറര്‍ ടി.ആര്‍ ഹനീഫ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad