കാസര്‍കോട് (www.evisionnews.co): തൃശ്ശൂര്‍ സ്വദേശിനി സ്മിതയുമായി ബന്ധപ്പെട്ട് കാസര്‍കോട് തൈവളപ്പ് സ്വദേശി അഹമ്മദിനെതിരെ ഉയര്‍ന്ന ആരോപണം വഴിത്തിരിവിലേക്ക്. ഇടപാട് ഒത്തുതീര്‍ക്കണമെന്നും കേസില്‍ വ്യക്തത വരുന്നത് വരെ അറസ്റ്റു ചെയ്യരുതെന്നും ഹൈക്കോടതി മീഡിയേഷന്‍ സമിതി. വ്യാഴാഴ്ചയാണ് ഇരുകക്ഷികളോടും ഹൈക്കോടതി മീഡിയേഷന്‍ സമിതിയ്ക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്.
തൃശ്ശൂര്‍ സ്വദേശിനിക്ക് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തൈവളപ്പ് സ്വദേശി സമിതിയ്ക്കു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പിന് തയ്യാറാണോയെന്ന് സമിതി ചോദിച്ചപ്പോള്‍ താന്‍ തയാറല്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നും സമിതിയെ അഹമ്മദ് റിയിച്ചു. ഇതോടെ കേസില്‍ വ്യക്തത വരുന്നതുവരെ യുവാവിനെ അറസ്റ്റ് ചെയ്യരുതെന്നും കൃത്യമായ പരിശോധനകള്‍ ഈ കേസില്‍ ആവശ്യമുണ്ടെന്നാണ് സമിതി നിലപാടെടുത്തു. മാത്രമല്ല ആരോപണങ്ങള്‍ മറയാക്കി ചില ഗുണ്ടാസംഘങ്ങളും ഭീഷണിപ്പെടുത്തുകയാണെന്നും ഇതിന് നേതൃത്വം നല്‍ക്കുന്നത് മേല്‍പ്പറമ്പ് സ്വദേശിയാണെന്നും ഇവര്‍ക്കെതിരെ മാതൃകപരമായ നടപടികള്‍ ഉണ്ടാകണമെന്നും തൈവളപ്പ് സ്വദേശി സമിതിയ്ക്കു മുന്നില്‍ ആവശ്യപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷം മേല്‍പ്പറമ്പ് പ്രദേശം കേന്ദ്രീകരിച്ച് കാസര്‍കോട് വിവിധയിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ബ്ലാക്ക് മെയില്‍ സംഘങ്ങള്‍ ഒത്തുചേര്‍ന്ന് വീണ്ടും ക്വട്ടേഷനുകളും സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ നേരത്തെ നിരവധി ബ്ലാക്ക് മെയില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഈസംഘത്തിനാണ് തൃശ്ശൂര്‍ സ്വദേശിനി ക്വട്ടേഷന്‍ കൈമാറിയത്. മാത്രമല്ല രാജ്യസുരക്ഷക്ക് പോലും ഭീഷണിയുയര്‍ത്തുന്ന സംഘങ്ങളുമായി ഇവര്‍ കൈകോര്‍ത്തതാണ് ഇവരുടെ പ്രവര്‍ത്തന ശൃഖല വിപുലികരിച്ചിരിക്കുന്നത്. ഈ സംഘത്തിനെതിരെ നാലോളം പരാതികളാണ് കഴിഞ്ഞ ഒരുമാസം കൊണ്ട് മാത്രം കാസര്‍കോട് പോലീസ് പരിതിയിലുള്ള സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Post a Comment
0 Comments