Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം: ബി.ജെ.പി രണ്ടാംസ്ഥാനത്ത്


കാസര്‍കോട് (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് ആശ്വാസമായി കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് 350സീറ്റ് നേടി ഒന്നാമതെത്തി. ബി.ജെ.പിക്ക് 280 സീറ്റുകളേ നേടാനായിട്ടുള്ളൂ. ജനതാദള്‍ 91 സീറ്റുകളും നേടി. 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് മെയ് 29ന് തെരഞ്ഞെടുപ്പ് നടന്നത്.

ഹംനാബാദ് ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ ഫലം വന്നപ്പോള്‍ 27ല്‍ 16 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. പാവഗാഡ ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സിലില്‍ 6 സീറ്റില്‍ കോണ്‍ഗ്രസും മൂന്നു സീറ്റില്‍ ജനതാദള്‍ എസും വിജയിച്ചു. മൂഡ്ബിര്‍ദി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ബിജെപിയാണ് വിജയിച്ചത്. ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad