Type Here to Get Search Results !

Bottom Ad

അമ്മാവനെ വീട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി: മരുമകനെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): അമ്മാവനെ വീട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മരുമകനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂര്‍ നാലപ്പാടം സ്വദേശിയും ബങ്കളം മലഞ്ചരക്ക് വ്യാപാരിയുമായ കുഞ്ഞിരാമന്റെ പരാതിയില്‍ മരുമകന്‍ രാജീവനെതിരെയാണ് കേസ്. 

കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ കുഞ്ഞിരാമന്റെ വീട്ടിലെത്തിയ രാജീവന്‍ വീടിന്റെ ജനല്‍ ഗ്ലാസ് അടിച്ചു പൊളിക്കുകയും ശബ്ദംകേട്ട് വാതില്‍ തുറന്ന കുഞ്ഞിരാമനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. അപകടത്തില്‍പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സന്ദര്‍ശിക്കാന്‍ വരാത്തതിന്റെ വിരോധത്തിലാണ് അക്രമമെന്ന് പറയുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad