Type Here to Get Search Results !

Bottom Ad

ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ പേരില്‍ സര്‍ക്കാര്‍ ചെലവൊഴിച്ചത് കോടികള്‍


കേരളം (www.evisionnews.co): മൂന്നുവര്‍ഷമായി നോക്കുകുത്തിയായി മാത്രം നിലകൊള്ളുന്ന ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ എന്ന 'തസ്തികയുടെ' പേരില്‍ സര്‍ക്കാര്‍ ചെലവൊഴിച്ചത് കോടികള്‍. ഏറെ വിവാദങ്ങള്‍ ശേഷം 2016 ആഗസ്ത് 18നാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനായി വി.എസ് ചുമതലയേറ്റത്. എം.എല്‍.എയായ വി.എസിന് കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിന് 1951ലെ ഇരട്ടപദവി ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നിയമനം. 

2018 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4,57,09,486 (4.57 കോടി) രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. കമ്മീഷന് സ്വന്തമായി വാഹനങ്ങള്‍ ഇല്ലെങ്കിലും കമ്മീഷന്‍ ചെയര്‍മാന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഉപയോഗത്തിനായി വിനോദ സഞ്ചാര വകുപ്പില്‍ നിന്നും ഓരോ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിനും പ്രതിമാസം ലക്ഷങ്ങളുടെ ചെലവുണ്ട്. പത്തിലധികം പേരാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി നിലവിലുള്ളത്. പേഴ്സണല്‍ അസിസ്റ്റന്റിന് മാത്രം പ്രതിമാസം 88,922 രൂപ ശമ്പളമുണ്ട്. 

സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്നതാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ ചുമതല. ജനസൗഹൃദ സിവില്‍ സര്‍വീസ് ലക്ഷ്യം വച്ചുള്ള ശുപാര്‍ശകളുടെ രൂപീകരണമടക്കം മുഖ്യലക്ഷ്യമാക്കി ഉള്‍പ്പെടുത്തിയാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍ 2019 ജനുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിജിലന്‍സ് സംവിധാനത്തിലെ പരിഷ്‌ക്കരണം അടക്കം ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടുകളിലെ ഒരു നിര്‍ദേശവും സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad