കാസര്‍കോട് (www.evisionnews.co): ഞായറാഴ്ച നടക്കുന്ന റിപോളിംഗിന്റെ ഭാഗമായി പിലാത്തറയില്‍ പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പിലാത്തറ ബസ് സ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടയിലാണ് രാജ്മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്.
ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ് മാനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുജീബിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു. ക്യാമറമാന്‍ സുനില്‍ കുമാറിനെയും സംഘം അക്രമിച്ചിരുന്നു. കള്ളവോട്ടിനെ തുടര്‍ന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയിലടക്കം മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിലാത്തറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് റീപോളിംഗ് നടക്കുക.

Post a Comment
0 Comments