Type Here to Get Search Results !

Bottom Ad

മലയോര ജനതക്ക് ആശ്വാസമായി അല്‍ഐന്‍ കെ.എം.സി.സിയുടെ കുടിവെള്ള വിതരണം

തൃക്കരിപ്പൂര്‍ (www.evisionnews.co): ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസിഡന്റും പൗരപ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാനിധ്യവുമായിരുന്ന മര്‍ഹൂം എ.ബി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സ്മരണാര്‍ത്ഥം അല്‍ഐന്‍ തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി മുഖേന മലയോര പഞ്ചായത്തായ വെസ്റ്റ് എളേരിയില്‍ നടപ്പാക്കിയ കുടിവെള്ള വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അരിയങ്കല്‍ ഇളംബാടിയില്‍ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെഎം ഷംസുദ്ധീന്‍ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി.എ കരീം, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സഈദ് എം. വലിയപറമ്പ, സെക്രട്ടറി അബൂബക്കര്‍ കാക്കടവ്, ജാതിയില്‍ അസൈനാര്‍, പി.സി ഇസ്മായില്‍, ടി.പി അഹമ്മദ് ഹാജി, എ.വി അബ്ദുല്‍ കാദര്‍ ഹാജി, എം.പി അബ്ദുല്‍ റഹിമാന്‍, അഹമ്മദ് കുരിക്കള്‍, നൗഷാദ് ഇളമ്പാടി, ഇഖ്ബാല്‍ വെസ്റ്റ് എളേരി, അബ്ദുല്‍ കാദര്‍, റാഷിദ് മൗക്കോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad