കുമ്പള: (www.evisionnews.co) മാപ്പിളപ്പാട്ടിന്റെ ഇന്നേവരെയുള്ള ഗായകനിരയില്‍ എരഞ്ഞോളി മൂസയെ പോലുള്ള ഒരു പുരുഷ ശബ്ദം വേറെ ഉണ്ടായിട്ടില്ലെന്നും നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭയാണ് എരഞ്ഞോളി മൂസയെന്നും പ്രശസ്ത ഗാന രചയിതാവ് ഷുക്കൂര്‍ ഉടുമ്പുന്തല പറഞ്ഞു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി കുമ്പള പ്രസ് ഫോറത്തില്‍ സംഘടിപ്പിച്ച മൂസ എരഞ്ഞോളി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററും വാണിജ്യ പ്രമുഖനുമായ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗാനരചയിതാവും എഴുത്തുകാരനുമായ ഷുക്കൂര്‍ ഉടുമ്പുന്തല അനുസ്മരണ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് ഗായകരായ ഇസ്മായില്‍ തളങ്കര, നവാസ് കാസര്‍കോട്, സാമൂഹിക സംസ്‌കാരിക വാണിജ്യ മാധ്യമ രംഗത്തെ പ്രമുഖരായ ലക്ഷ്മണ പ്രഭു, അന്‍വര്‍ സാദത്ത് കോളിയടുക്കം, സത്താര്‍ ആരിക്കാടി, ബി.എന്‍ മുഹമ്മദലി, സുരേന്ദ്രന്‍, അബ്ദുല്ല കാരവല്‍, ലത്തീഫ് കുമ്പള, ലത്തീഫ്, സത്താര്‍, സിദ്ദീഖ് ദണ്ഡഗോളി പ്രസംഗിച്ചു.

Post a Comment
0 Comments