Type Here to Get Search Results !

Bottom Ad

സൂപ്പര്‍ സ്റ്റാര്‍ ക്ലബും പി.ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറിയും ഉന്നത വിജയികളെ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ക്ലമ്പിന്റെയും പി.ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമെ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ -അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രസിഡന്റ് ഷരീഫ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ എംഎ മുളിയാര്‍, വിവിധ സംഘടന ഭാരവാഹികളായ എംഎസ് മുഹമ്മദ് കുഞ്ഞി, എബി ഷാഫി, സത്താര്‍ കെഎം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഷാഫി മാപ്പിളക്കുണ്ട്, റഷീദ് ഫൈസി, കരമൂല ഹമീദ്, ആസിയ ഹമീദ്, സരസ്വതി സംസാരിച്ചു. 

ക്ലബ് ഭാരവാഹികളായ ഖാദര്‍ സിഎച്ച്, മസൂദ് പി.സി, ചാരിറ്റി ചെയര്‍മാന്‍ മുനീര്‍ ബി.എച്ച്, ഹമീദ് കെപി, ഹാരിസ് മൊടന്താണി, അബ്ദുല്‍ റഹ്മാന്‍ പൈക്ക, പ്ലാനിംഗ് ബോഡിന്റെയും അസ്മിന്‍ ബേഹഡിന്റെയും ഗള്‍ഫ് കമ്മറ്റിയിലേയും ഭാരവാഹികളായ റഫീഖ് പിഎസ്, റഫീഖ് നെല്ലിക്കാട്, സിടി അലി, ഹനീഫ മുളിയാര്‍, മന്‍സൂര്‍ പിഎന്‍, സുലൈമന്‍ പിഎം, ഉപദേശ സമിതി അംഗങ്ങളായ എംഎസ് ഷുക്കൂര്‍, റൗഫ് പളലി സമ്മാനം വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി അസീസ് നെല്ലിക്കാട് സ്വാഗതവും ട്രഷറര്‍ ഹസൈനാര്‍ പി.എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad