Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി: 98.11ശതമാനം പേര്‍ വിജയിച്ചു, ഇത്തവണ മോഡറേഷനില്ല


തിരുവനന്തപുരം (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകള്‍ വഴി 4,34,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഈവര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം 'വിത് ഹെല്‍ഡ്' ചെയ്തിട്ടില്ല. 98.11 ശതമാനം പേര്‍ വിജയിച്ചു.

കൈറ്റിന്റെ വെബ്സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2019' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല,റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്നു മണി മുതല്‍ ലഭ്യമാകും. 

Post a Comment

0 Comments

Top Post Ad

Below Post Ad