ചെര്‍ക്കള (www.evisionnews.co) 'റമസാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് നാളെ മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ തുടക്കമാവും. രാവിലെ 9.30ന് എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തും. സയ്യിദ് എം.എസ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തിങ്കളാഴ്ച റഹ്്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും.

Post a Comment
0 Comments