Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: ശ്രീനിവാസന്‍


കൊച്ചി (www.evisionnews.co): നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യൂ.സി.സി) ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശിച്ചു.

മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം 'കുട്ടിമാമ'യുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറയുന്നത്. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. പള്‍സര്‍ സുനിക്ക് ഒന്നരകോടിയോളം ദിലീപ് നടിയെ ആക്രമിക്കാനായി നല്‍കിയെന്ന് താന്‍ വിശ്വസിക്കുന്നില്ല. തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെയൊരു കാര്യത്തിന് ഒരു പൈസ പോലും ചെലവാക്കുകയില്ല. ഡബ്ല്യൂ.സി.സിയുടെ ഉദ്ദേശ്യമെന്തെന്നും അവരുടെ ആവശ്യമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. ഡബ്ല്യൂ.സി.സി സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അത്രതന്നെ വേതനം ആവശ്യപ്പെടുന്നതിനെയും സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്നതിനെയും നിസ്സാരവത്കരിച്ച ശ്രീനിവാസന്‍ ചില കാര്യങ്ങള്‍ പറയാന്‍ പരിധികള്‍ ഉള്ളതുകൊണ്ടാണ് പറയാത്തതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തേ തന്നെ ചികിത്സയിലായിരുന്ന 62കാരനായ ശ്രീനിവാസനെ അടുത്തിടെ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ആസ്പത്രിയില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad