Type Here to Get Search Results !

Bottom Ad

മോദിക്ക് ഉറക്കക്കുറവിന്റെ പ്രശ്നം: സമനില വീണ്ടെടുക്കാന്‍ ഡോക്ടറെ കാണിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി


ദേശീയം (www.evisionnews.co): കാലങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയ നേതാവിനെ കുറിച്ച് ഇപ്പോള്‍ പറയണമെങ്കില്‍ മോദിക്ക് ഉറക്കക്കുറവിന്റെ പ്രശ്നമുണ്ടാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഉറക്കക്കുറവുണ്ടെന്നും ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും മോദി തന്നെ പറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് ഉറക്കം കിട്ടാത്തവര്‍ക്ക് മാനസികനില തകരാറിലാവുന്നത് സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായാവാം സമനില തെറ്റിയതെന്നും അടിയന്തരമായി അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. 'മിസ്റ്റര്‍ ക്ലീന്‍' എന്ന് വിശേഷിപ്പിക്കാറുള്ള താങ്കളുടെ പിതാവിന്റെ മരണം ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടായിരുണെന്ന് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞിരുന്നു. ബൊഫോഴ്‌സ് കേസിനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad