Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 80ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി: ഒരാള്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 80ലക്ഷം രൂപയുടെ കുഴല്‍പണം ആദൂര്‍ എക്സൈസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30മണിയോടെ കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23)ആണ് പിടിയിലായത്.

ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍പണം പിടികൂടാന്‍ കഴിഞ്ഞത്. ഒരുമാസം മുമ്പ് ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 45ലക്ഷം രൂപയുടെ കുഴല്‍ പണവും എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി.വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ടി.വി സുജിത്ത്, എം.എ പ്രഭാകരന്‍, കെ. വിനോദ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad