കാസര്‍കോട് (www.evisionnews.co) റമസാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഒത്തുചേരുന്ന അപൂര്‍വമായ ആത്മീയാനുഭവത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍. റമസാന്‍ ഇരുപത്തിയാറിലാണ് അവസാനത്തെ വെള്ളിയാഴ്ച എത്തുന്നത്. നാളത്തെ പകല്‍ അസ്തമിക്കുന്നതോടെ റമസാനിലെ ഏറ്റവും വിശേഷപ്പെട്ട ഒരായുഷ്‌കാലത്തെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുന്ന ലൈലത്തുല്‍ ഖദ്‌റും. അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലൊന്നായിരിക്കും ലൈലത്തുല്‍ ഖദ്ര്‍. ആ രാവ് എന്നായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് 27-ാം രാവിനാണെന്ന് ഭൂരിപക്ഷം മതപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് 27-ാം രാവിന് വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കൈവന്നതും.
ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ രാവിന്റെ അനുഗ്രഹവും തേടി റമസാന്‍ അവസാന പത്തിലെ ഒറ്റപ്പെട്ട രാത്രികളില്‍ പള്ളികളില്‍ ഭജനയിരിക്കാനും രാത്രി നമസ്‌കാരത്തിലും പ്രാര്‍ത്ഥനകളിലും മുഴുകാനും തുടങ്ങിയിരുന്നു. ഇരുപത്തിയേഴിലെ പുണ്യം കൂടിയായതോടെ നാളത്തെ രാത്രിയില്‍ പുലരും വരെ പള്ളികളില്‍ കഴിച്ചുകൂട്ടുന്ന വിശ്വാസികള്‍ നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനകളിലും മുഴുകും.

Post a Comment
0 Comments